തിരുവനന്തപുരത്ത് മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും
ഇതിനൊപ്പം നേമത്ത് നിന്ന് വിജയിച്ച എം.ആർ ഗോപന്‍റെ പേരും പരിഗണന പട്ടികയിൽ ഉണ്ട്
Update: 2025-12-15 01:12 GMT
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും. വി.വി രാജേഷ്, ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഇതിനൊപ്പം നേമത്ത് നിന്ന് വിജയിച്ച എം.ആർ ഗോപന്‍റെ പേരും പരിഗണന പട്ടികയിൽ ഉണ്ട്. നിയമ സഭ തെരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നേമത്ത് നിന്ന് മേയർ വേണമെന്ന് തീരുമാനിച്ചാലാകും ഗോപന് സാധ്യത. ഡെപ്യൂട്ടി മേയർ സ്ഥാനം ശ്രീലേഖ ഏറ്റെടുക്കുന്നില്ലെങ്കിൽ സിമി ജ്യോതിഷിനെയോ ആശാനാഥിനെയോ പരിഗണിക്കും.