ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് എംഡിഎംഎ കടത്തിയത് കൊല്ലത്തെ വിതരണക്കാരന് കൈമാറാന്‍; ലക്ഷ്യം വിദ്യാര്‍ഥികള്‍

90.45 ഗ്രാം എംഡിഎംഎയാണ് അനില രവീന്ദ്രൻ ബംഗളൂരിൽ നിന്ന് കടത്തിയത്

Update: 2025-03-23 04:24 GMT
Editor : ലിസി. പി | By : Web Desk

പിടിയിലായ അനില രവീന്ദ്രന്‍

കൊല്ലം: ജനനേന്ദ്രിയത്തിലും കാറിലും ഒളിപ്പിച്ച് 90.45 ഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ അനില രവീന്ദ്രൻ എംഡിഎംഎ വിതരണക്കാരന് കൈമാറാനെന്ന് പൊലീസ് കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് അനില രവീന്ദ്രൻ എംഡിഎംഎ എത്തിച്ചത്. ഇത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറുകയായിരുന്നു ലക്ഷ്യം.

വിദ്യാർഥികളെയടക്കം ലക്ഷ്യമിട്ട് ലഹരിമരുന്ന് കച്ചവടം നടത്തുന്ന ഇയാളെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിക്ക് ലഹരിമരുന്ന് വിൽപന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും ശ്രമം തുടങ്ങി.പ്രതിയെ അടുത്ത ദിവസം അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

Advertising
Advertising

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയിലാണ് യുവതിയുടെ ജനനേന്ദ്രിയത്തിലും ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. പെരിനാട് ഇടവെട്ടം സ്വദേശിനിയായ അനില രവീന്ദ്രനെ നേരത്തെയും എംഡിഎംഎ കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കർണാടക രജിസ്‌ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ശക്തിക്കുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടിയത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News