മീഡിയവൺ വിലക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗം: എം.എ ബേബി

ഭരണഘടനയെ തള്ളിക്കളഞ്ഞ് കോടതി മനുസ്മൃതിയും മറ്റുമാണ് പരിഗണിക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി

Update: 2022-02-26 08:02 GMT
Editor : Shaheer | By : Web Desk
Advertising

മീഡിയവൺ സംപ്രേഷണം വിലക്കിയത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ദേശസുരക്ഷയുടെ ഉമ്മാക്കിക്കാട്ടി സർക്കാരിന്റെ എല്ലാ നടപടികളെയും ന്യായീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച 'മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടനയും' സെമിനാറിൽ സംസാരിക്കുകയായിരുന്നു ബേബി. കാരണം കാണിക്കാതെ മീഡിയവൺ വിലക്കിയത് ഭരണകൂട ഭീകരതയാണ്. ഭരണഘടനയെ തള്ളിക്കളഞ്ഞ് കോടതി മനുസ്മൃതിയും മറ്റും പരിഗണിക്കുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കാതെ മനുസ്മൃതിയെ അടിസ്ഥാനമാക്കി കോടതികൾ സർക്കാരിന് അനുകൂലമായ വിധി നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Full View

എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എളമരം കരീം, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, ശ്രേയാംസ്‌കുമാർ, മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Summary: MediaOne ban is part of the plan to establish a Hindu Rashtra, says MA Baby

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News