പെരിന്തൽമണ്ണയെ ആവേശക്കടലാക്കി മീഡിയവൺ മ്യൂസിക് ദർബാർ

ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത നിശക്ക് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത് ജനസാഗരം

Update: 2023-03-12 01:54 GMT
Editor : Lissy P | By : Web Desk

മലപ്പുറം: പെരിന്തൽമണ്ണയെ ആവേശക്കടലാക്കി മീഡിയവൺ മ്യൂസിക് ദർബാർ. ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത നിശക്ക് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയത് ജനസാഗരം. മീഡിയവൺ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകൾക്ക് മുമ്പേ മ്യൂസിക് ദർബാർ വേദിയായ പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ആളുകളെത്തി തുടങ്ങിയിരുന്നു. പരിപാടി ആരംഭിച്ചതോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. സിതാരയും സംഘവും അവതരിപ്പിച്ച ഓരോ പാട്ടും ആദ്യാവസാനം കാണികൾ ഏറ്റുപാടി, ഒപ്പം ആനന്ദ നൃത്തവും.

Advertising
Advertising

പെരിന്തൽമണ്ണ ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച പരിപാടിയെന്ന് സംഗീത നിശയിലെ അവസാന പാട്ടിന് ശേഷം ആസ്വാദകരുടെ കമൻറ്. സ്ത്രീകളും കുട്ടികളുമായെത്തിയവരും, വിദ്യാർത്ഥികളുമെല്ലാം പരിപാടി ഒരുപോലെ ആസ്വദിച്ചു.

പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം, മുൻ സ്പീക്കറും നോർക്ക റൂട്‌സ് റസിഡൻറ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണൻ, നഗരസഭ ചെയർമാൻ പി ഷാജി തുടങ്ങിയവർ മുഖ്യാതിഥികളായി. പരിപാടിയോടനുബന്ധിച്ച് മൈജി നടത്തിയ പ്രത്യേക മത്സരത്തിലെ വിജയിക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News