ഹര്‍ഷിന കേസ്: മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് വിശകലനം ചെയ്യും

Update: 2023-08-08 02:44 GMT
Editor : Shaheer | By : Web Desk

ഹര്‍ഷിന

Advertising

കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് റിപ്പോർട്ട് വിശകലനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ, റേഡിയോളജിസ്റ്റ്, ഫോറൻസിക്, ജനറൽ സർജറി വിഭാഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ആഗസ്റ്റ് ഒന്നിന് ചേരാനിരുന്ന മെഡിക്കൽ ബോർഡ് റേഡിയോളജിസ്റ്റിനെ ലഭ്യമാകാത്തതിനെ തുടർന്നാണ് മാറ്റിവച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ചാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് മെഡിക്കൽ ബോർഡ് വിശകലനം ചെയ്യും. തുടർന്ന് നടപടികൾ ശിപാർശ ചെയ്യും.

Full View

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡിലേക്ക് നേരത്തെ റേഡിയോളജിസ്റ്റിനെ നിയോഗിച്ചിരുന്നു. എറണാകുളം ഗവൺമെന്‍റ് ആശുപത്രിയിലെ റേഡിയോളജിസ്റ്റാണ് മെഡിക്കൽ ബോർഡില്‍ ഉള്‍പ്പെടുത്തിയത്. റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ ചൊവ്വാഴ്ച ചേരാനിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിവെച്ചിരുന്നു. മുന്നറിയിപ്പില്ലാതെ യോഗം മാറ്റിയെന്നാരോപിച്ച് ഹർഷിന ഡി.എം.ഒ ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

Summary: Medical board to meet today to analyze police report on incident involving scissors stuck in stomach during delivery

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News