ഷൊർണൂർ-നിലമ്പൂർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരവുമായി പുതിയ മെമു സർവീസ്
റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു
ഡൽഹി : മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂർ-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ അറിയിച്ചു. കഴിഞ്ഞ ജൂൺ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചത്.
ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. കേന്ദ്ര റെയിൽ മന്ത്രിക്ക് ബിജെപി അധ്യക്ഷൻ നന്ദി അറിയിച്ചു. എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസ് നിലമ്പൂരിലേക്ക് നീട്ടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീറും കേന്ദ്ര റെയിൽവെ മന്ത്രിയെ കണ്ടിരുന്നു.