മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോഴിക്കോട് മുക്കത്ത് മാനസിക വൈകല്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം

ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്.

Update: 2025-01-05 08:27 GMT
Editor : rishad | By : Web Desk

കോഴിക്കോട്: മുക്കത്ത്‌ മാനസിക വൈകല്യമുള്ള യുവാവിന് ആൾക്കൂട്ട മർദനം. മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി മർദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമികൾ തന്നെയാണ് മർദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളിൽപ്പെട്ട ഒരു യുവാവിനോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മർദനം. നാല് ദിവസം മുമ്പാണ് സംഭവം നടന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.

യുവാവിനെ ആളൊഴിഞ്ഞ വീട്ടിലെ മുറിയില്‍ കസേരയിലിരുത്തി ആളുകള്‍ ചേര്‍ന്ന് തല്ലുകയും ചവിട്ടുകയും ചെയ്യുന്നതായാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്. അവര്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതായും കാണാം.

Advertising
Advertising

ഇവർ പണമാവശ്യപ്പെട്ടു എന്നുള്ള വിവരം അക്രമത്തിനിരയായ യുവാവ് പങ്കുവെക്കുന്നുണ്ട്.  അക്രമത്തിനിരയായ യുവാവിന്റെ വീട്ടിൽ പലർക്കും മാനസിക ബുദ്ധിമുട്ടുകളുണ്ട്. ഈ യുവാവാണ് കൂലിപ്പണിക്കും മറ്റ് ജോലികളും ചെയ്ത് കുടുംബം പോറ്റുന്നത്.

തന്റെ സുഹൃത്തായ ഒരാളോടാണ് യുവാവ് തനിക്ക് മർദനമേറ്റ കാര്യം വെളിപ്പെടുത്തിയത്. പൊലീസിൽ പരാതി നൽകാനാണ് തീരുമാനമെന്ന് മർദനത്തിനിരയായ യുവാവ് പറഞ്ഞു. 

Watch Video

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News