എം.ജി സർവകലാശാലയിലെ കൈക്കൂലി കേസ്; അറസ്റ്റിലായ പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിക്ക് ജാമ്യം

സർട്ടിഫിക്കറ്റ് നൽകുന്നതിനായി എം.ബി.എ. വിദ്യാർഥിനിയിൽ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്

Update: 2022-03-05 03:17 GMT

എംജി സർവകലാ ശാലായിൽ എംബിഎ സർട്ടിഫിക്കറ്റിന് വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അസ്റ്റ് ചെയ്ത പരീക്ഷാഭവൻ അസിസ്റ്റ് ന്റ് സി.ജെ. എൽസിക്ക് ജാമ്യം ലഭിച്ചു. ഉപാദികളോടെ തിരുവനന്തപുരം എൻക്വയറി കമ്മിഷൻ ആൻഡ് സ്പെഷൽ ജഡ്ജി ജി. ഗോപകുമാർ ആണ് ജാമ്യം അനുവദിച്ചത്.

 കൈക്കൂലി കേസിൽ സർവകലാശാല എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിൻഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിനായി എം.ബി.എ. വിദ്യാർഥിനിയിൽ നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ജീവനക്കാരി പിടിയിലായത്. 

Advertising
Advertising

 ഇതിനിടെ, എല്‍സിയുടെ യോഗ്യത സംബന്ധിച്ചും നിയമനം സംബന്ധിച്ചും ആരോപണം ഉയർന്നിരുന്നു. 2010 ല്‍ പ്യൂണ്‍ തസ്തികയിലാണ് എല്‍സി സര്‍വകലാശാലയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പോലും പാസായിരുന്നില്ല. എന്നാല്‍ 2016 ല്‍ താഴ്ന്ന തസ്തികയിലുള്ളവരെ അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഗണിക്കുന്ന സമയത്ത് ഇവര്‍ എസ്.എസ്.എല്‍.സി പ്ലസ് ടു തുല്യത പരീക്ഷകളും എം.ജിയില്‍ നിന്ന് റെഗുലറായി ഡിഗ്രിയും പാസായിട്ടുണ്ടായിരുന്നു.

കൈക്കൂലി കേസില്‍ സര്‍വകലാശാലയിലെ രണ്ടു ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നു. സെക്ഷന്‍ ഓഫീസറെയും അസിസ്റ്റന്‍റ് രജിസ്ട്രാറെയുമാണ് സ്ഥലം മാറ്റിയത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News