എഗ്ല് റൈസ് മുതൽ മൈക്രോ ഗ്രീന്‍സ് വരെ; സ്കൂൾ ഉച്ചഭക്ഷണം ഇന്ന് മുതൽ ഉഷാറാകും

സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും ചുമരില്‍ പരിഷ്‌കരിച്ച മെനു പ്രദര്‍ശിപ്പിക്കും

Update: 2025-08-01 04:41 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും ചുമരില്‍ പരിഷ്‌കരിച്ച മെനു പ്രദര്‍ശിപ്പിക്കും.

ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.ഒന്നുമുതല്‍ എട്ട് രെയുള്ള സ്കൂളുകളാകും ഉച്ചഭക്ഷണത്തിന് അർഹരാകുക.

പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയും ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തിയും വിളമ്പും. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീന്‍സും ഉണ്ടാകും. സ്‌കൂളിലെ പോഷകത്തോട്ടത്തില്‍ വിളയിച്ച പപ്പായ, മുരിങ്ങയില, മത്തന്‍, കുമ്പളങ്ങ, പയറു വര്‍ഗങ്ങള്‍, വാഴയുടെ ഉല്‍പ്പന്നങ്ങളായ കായ, തട, കൂമ്പ് എന്നിവയും ചക്ക തുടങ്ങിയ നാടനും പ്രാദേശികവുമായ പച്ചക്കറികളും മെനുവില്‍ ഉണ്ടാകും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News