മിഹിറിന്റെ ആത്മഹത്യ; ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിദ്യാർഥികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി മിഹിറിന്റെ അമ്മ
മിഹിറിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്
Update: 2025-02-03 17:18 GMT
കൊച്ചി: തൃപ്പൂണിത്തുറ മിഹിറിന്റെ ആത്മഹത്യയിൽ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിദ്യാർഥികളെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി മിഹിറിന്റെ അമ്മ രജ്ന.
മിഹിറിന്റെ മരണത്തെക്കുറിച്ച് മിണ്ടരുതെന്നും ഡീബാർ ചെയ്യുമെന്നും കുട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് അമ്മയുടെ ആരോപണം. ഭയക്കാതെ മിഹിറുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നോട് തുറന്ന് പറയണമെന്ന് ആവശ്യപ്പെട്ട പോസ്റ്റിൽ ഇ-മെയിൽ ഐഡി ഉൾപ്പെടെ വിദ്യാർത്ഥികൾക്കായി രജ്ന പങ്കുവെച്ചു.
മിഹിറിന്റെ മരണത്തിൽ പൊലീസ് ആത്മഹത്യാ പ്രേരണാ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.
watch video report