പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ

പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്

Update: 2022-07-11 03:12 GMT

കോഴിക്കോട്: കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. പേരാമ്പ്ര സ്വദേശി ഷൈജുവാണ് അറസ്റ്റിലായത്. കൊയിലാണ്ടിയിലെ ബന്ധുവീട്ടിൽ താമസിക്കുമ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

ബന്ധുവീട്ടില്‍ അവധിക്കെത്തിയതായിരുന്നു കുട്ടി. ആ സമയത്ത് കുട്ടിക്ക് ഇക്കാര്യം ആരോടും പറയാന്‍ സാധിച്ചിരുന്നില്ല. സ്കൂളിലെത്തിയ കുട്ടിക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുന്നത്. ഈ കൗണ്‍സിലിംഗിലാണ് പീഡനവിവരത്തെക്കുറിച്ച് കുട്ടി പറയുന്നത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്നലെ കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News