മന്ത്രി കെ. മുരളീധരൻ്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്

Update: 2026-07-04 07:42 GMT

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു. 

അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. 

ഇവര്‍ക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു. രാജി സംബന്ധിച്ച കൂടുതൽ വ്യക്തതകൾ വരാനിരിക്കുന്നതേയുള്ളൂ.  

അതേസമയം പേഴ്സണൽ സ്റ്റാഫുകളുടെ രാജിയിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ തന്നെ രംഗത്ത് എത്തി. ജോലിഭാരം ആയിരിക്കും രാജിക്ക് കാരണം. ഇതൊക്കെ സാധാരണ നടക്കുന്ന കാര്യമാണ്. രാജിവച്ചതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News