മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറയുന്നത് മറ്റൊരു തീവ്രവാദം; പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ലെന്നും മന്ത്രി എംബി രാജേഷ്

തീവ്രനിലപാട് ഉള്ളവരുടെ ഭാഗത്തുനിന്നേ ഇത്തരം പ്രതികരണമുണ്ടാകൂ എന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.

Update: 2022-12-02 09:47 GMT

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരായ വൈദികൻ തിയഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി എം.ബി രാജേഷ്. മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറയുന്നത് മറ്റൊരു തീവ്രവാദമാണെന്ന് എം.ബി രാജേഷ് തുറന്നടിച്ചു.

ഒരു പേര് കൊണ്ട് ഒരാളെ തീവ്രവാദിയാക്കാനാവുമോയെന്ന് ചോദിച്ച എം.ബി രാജേഷ് തീവ്രനിലപാട് ഉള്ളവരുടെ ഭാഗത്തുനിന്നേ ഇത്തരം പ്രതികരണമുണ്ടാകൂ എന്നും വ്യക്തമാക്കി.

ആരെല്ലാം അതിന്റെ പിന്നിലുണ്ടെന്നും ആരെല്ലാം ആലോചനാ യോഗങ്ങള്‍ നടത്തിയെന്നുമുള്ള വിവരങ്ങള്‍ വന്നിട്ടുണ്ട്. അത്തരം പരാമർശങ്ങൾ ഉണ്ടാകുന്നതിന് പിന്നിലൊരു തീവ്ര നിലപാടില്ലേയെന്നും മന്ത്രി ചോദിച്ചു.

അല്ലെങ്കിൽ ആരെങ്കിലും അങ്ങനെയൊരു പരാമർശം നടത്തുമോ എന്ന് ചോദിച്ച മന്ത്രി, വിഷയത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവ് ഇതുവരെ തയ്യാറായില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News