മതനിരപേക്ഷ ഇന്ത്യ എങ്ങോട്ട്? പ്രസാർഭാരതിയിലെ ആർഎസ്‌എസ്‌ വത്കരണത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

ദൂരദർശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്ന് ആരോപിച്ച് നേരത്തെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു

Update: 2023-02-27 05:54 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: ഇന്ത്യയിലെ പൊതു ബ്രോഡ്കാസ്റ്ററായ പ്രസാർഭാരതിയിൽ ആർഎസ്‌എസ്‌വത്കരണം നടക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്‍ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസാർ ഭാരതി ദൈനംദിന വാർത്തകൾക്കായി ഇനി പൂർണമായും ആശ്രയിക്കുക രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പിന്തുണയുള്ള വാർത്താ ഏജൻസിയായ ഹിന്ദുസ്ഥാൻ സമാചാറിനെ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 

ദൂരദർശനും ആകാശവാണിയും നടക്കുന്നത് പ്രസാർ ഭാരതിയുടെ കീഴിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഫഷണൽ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായുള്ള (പിടിഐ) സബ്സ്‌ക്രിപ്ഷൻ 2020ൽ പ്രസാർ ഭാരതി റദ്ദാക്കിയിരുന്നു. ഇതിന് ശേഷം ഹിന്ദുസ്ഥാൻ സമാചാറുമായി പ്രത്യേക കരാർ ഒപ്പിട്ടതായി ദി വയറാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം:- 

'"ദൂരദർശനും ആകാശവാണിയും ഇനി മുതൽ മതരാഷ്ട്ര പ്രചാരകർ. മതവർഗീയ വാർത്തകളുടെ പ്രസരണ കേന്ദ്രമായ ഹിന്ദുസ്ഥാൻ സമാചാറുമായി വാലന്റൈൻസ് ദിനത്തിലാണ് പ്രസാർഭാരതി ബാന്ധവത്തിന് തുടക്കമിട്ടിരിക്കുന്നത്. മതനിരപേക്ഷ ഇന്ത്യ എങ്ങോട്ട്...?'' 

Full View

സംഘപരിവാർ പിന്തുണയുള്ള വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറുമായി പ്രസാർ ഭാരതി കരാർ ഒപ്പിട്ടതിൽ പ്രതിഷേധം വ്യാപകമാവുകയാണ്. ദൂരദർശനെയും ആകാശവാണിയെയും സംഘപരിവാറിന്റെ തൊഴുത്തിൽ കെട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്ന് ആരോപിച്ച് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതാണ് തീരുമാനമെന്നും മുഖ്യമന്ത്രി വിമർശിച്ചു. 

വാർത്താ ശൃംഖലകളെ ആർ.എസ് .എസ് വൽക്കരിക്കാനുള്ള ശ്രമമാണെനന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News