'ഒരു ബഹുമതികളുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച അക്കാദമീഷ്യൻ'; അനുശോചിച്ച് മന്ത്രി ആർ.ബിന്ദു

"വ്യവസ്ഥയുടെ എല്ലാ സാന്ത്വനങ്ങൾ ചേർന്നാലും ഉള്ളു പൊള്ളിക്കുന്ന ദലിത് ജീവിതത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന സാർത്ഥകമായ അക്കാദമിക് ജീവിതം. ഡോ. എം. കുഞ്ഞാമന് യാത്രാമൊഴി"

Update: 2023-12-03 14:18 GMT

തിരുവനന്തപുരം: അന്തരിച്ച സാമ്പത്തിക വിദഗ്ധനും ചിന്തകനുമായ എം.കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി ആർ.ബിന്ദു. അക്കാദമിക് ജീവിതത്തിലും ധൈഷണിക ജീവിതത്തിലും ഒരു ബഹുമതിയുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച ഉന്നതശീർഷനായ അക്കാദമീഷ്യന് വിട എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

വ്യവസ്ഥയുടെ എല്ലാ സാന്ത്വനങ്ങൾ ചേർന്നാലും ഉള്ളു പൊള്ളിക്കുന്ന ദലിത് ജീവിതത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന സാർത്ഥകമായ അക്കാദമിക് ജീവിതം. ഡോ. എം. കുഞ്ഞാമന് യാത്രാമൊഴി.

കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൂന്നു പതിറ്റാണ്ടോളം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 2006ൽ വിരമിച്ച ശേഷം മഹാരാഷ്​ട്രയിലെ തുൽജാപൂരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസിൽ ഒമ്പതുവർഷം പ്രൊഫസറായി.​​​​​​​ എം.ജി സർവ്വകലാശാലയിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസറായിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തിൽ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാർത്ഥിയായിരുന്നു ഡോ. കുഞ്ഞാമൻ.

Advertising
Advertising
Full View

അക്കാദമിക് ജീവിതത്തിലും ധൈഷണികജീവിതത്തിലും ഒരു ബഹുമതിയുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച ഉന്നതശീർഷനായ അക്കാദമിഷ്യന് സ്നേഹാദരങ്ങളോടെ വിട.

താങ്കളുടെ ഗവേഷണപ്രവർത്തനങ്ങൾക്ക് ഏറ്റവും മികവുള്ള തുടർച്ചയുണ്ടാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News