ഇടുക്കിയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം

തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാൻ ആണ് അപകടത്തിൽപ്പെട്ടത്

Update: 2023-04-22 15:05 GMT

ഇടുക്കി: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു മരണം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. തിരുനൽവേലി സ്വദേശികളായ പെരുമാൾ, വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇരുപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തിരുനൽവേലിയിൽ നിന്ന് മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വാനിലുണ്ടായിരുന്നവർ. ഇറച്ചിൽപ്പാറയ്ക്ക് സമീപം വളവിറങ്ങുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

Advertising
Advertising

നാട്ടുകാരും മറ്റ് വണ്ടികളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാനിൽ ഇരുപത് പേരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ രാജകുമാരിയിലെ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

അപ്ഡേറ്റിംഗ് 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News