ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടികുറക്കില്ല; മന്ത്രി അബ്ദുറഹിമാൻ
തുകവെട്ടികുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളും, സമുദായ സംഘടനകളും രംഗത്ത് വന്നിരുന്നു
Update: 2025-02-13 07:11 GMT
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് അനുവദിച്ച തുക കുറയ്ക്കില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദുറഹിമാൻ. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി. ഓരോ സ്കോളർഷിപ്പുകൾക്കും അനുവദിച്ച തുക എത്രയാണെന്നതിൽ വ്യക്തമായ മറുപടി മന്ത്രി നൽകിയിട്ടില്ല. അതേസമയം, തുകവെട്ടികുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളും, സമുദായ സംഘടനകളും രംഗത്ത് വന്നിരുന്നു.