ന്യൂനപക്ഷ സ്കോളർഷിപ്പിലെ കടും വെട്ടിനെകുറിച്ച് പരാമർശിക്കാതെ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ

സ്വന്തം വകുപ്പിൻ്റെ ഉത്തരവ് മറച്ച് വെച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം

Update: 2025-01-31 15:27 GMT

മലപ്പുറം : ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനമായി വെട്ടിക്കുറച്ച സർക്കാർ ഉത്തരവ്‌ മറച്ച് വെച്ച് വിശദീകരണവുമായി ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ.

2023-24 സാമ്പത്തിക വര്‍ഷം ബജറ്റില്‍ 21.96 കോടി രൂപയാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്കായി അനുവദിച്ചിരുന്നതെന്നും ഈ സാമ്പത്തിക വര്‍ഷം (2024-25) 24.45 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. എന്നാൽ, അൻപത് ശതമാനം വെട്ടി കുറച്ച ഉത്തരവിനെ കുറിച്ച് പരാമർശിച്ചില്ല. സ്വന്തം വകുപ്പിൻ്റെ ഉത്തരവ് മറച്ച് വെച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം, പ്രതിപക്ഷ നേതാവും ചില മാധ്യമങ്ങളും കള്ളം പ്രചരിപ്പിക്കുന്നുവെന്നും സർക്കാരിനെതിരെയുള്ള ഗൂഢ നീക്കമാണിതെന്നും മന്ത്രി ആരോപിച്ചു.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News