സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം; മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി

സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും

Update: 2023-10-29 13:59 GMT
Advertising

മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ അന്വേഷണം തുടരുന്നു.. പരാതിക്കാരി പൊലീസിൽ മൊഴി നൽകി. സാക്ഷിമൊഴികൾ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കും..

നടക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതിക്കാരിയായ മാധ്യമപ്രവർത്തക ഷിദ ജഗത് മൊഴി നൽകിയത്. മൊഴിയെടുക്കൽ ഒരു മണിക്കൂർ നീണ്ടുനിന്നു.. താമരശ്ശേരി ചീഫ് ജുഡഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പിലും പരാതിക്കാരി രഹസ്യമൊഴി നൽകും. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പോലീസ് മഹ്സർ തയ്യാറാക്കി.. വരും ദിവസങ്ങളിൽ സാക്ഷികളുടെ മൊഴി കൂടി രേഖപ്പെടുത്തും.. അതിന് ശേഷമായിരിക്കും സുരേഷ് ഗോപിയുടെ അറസ്റ്റിലേക്ക് പൊലീസ് കടക്കുക.

ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയതിന് 354 A വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസി‌നാസ്പദമായ സംഭവം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News