സർട്ടിഫിക്കറ്റ് കാണാതായ സംഭവം; അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

എം.ജി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഹാമിദ് ടി.പി ഉദ്ഘാടനം ചെയ്തു

Update: 2023-06-21 14:23 GMT
Editor : rishad | By : Web Desk

എം.ജി യൂണിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നടത്തിയ പ്രതിഷേധ സംഗമം

Advertising

കോട്ടയം: എം.ജി യൂണിവേഴ്സിറ്റി ആസ്ഥാനത് നിന്നും 154 ഓളം ഡിഗ്രി, പി.ജി സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.

എം.ജി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ കൗൺസിൽ അംഗം ഹാമിദ് ടി.പി ഉദ്ഘാടനം ചെയ്തു. വ്യാജ സർട്ടിഫിക്കറ്റ് പ്രശ്നം കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് പുറത്ത് വന്നു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് എം.ജിയിൽ സർട്ടിഫിക്കറ്റുകൾ കാണാതാവുന്നത്. ഇതിൽ ദുരൂഹതയുണ്ട്, വലിയ അട്ടിമറിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

വ്യജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ടവരെ സംരക്ഷിക്കാനാണോ ഈ കാണാതാകലെന്ന സംശയം ബലപ്പെടുന്നുണ്ട്. പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ടി.പി. ഹാമിദ് പറഞ്ഞു. ജില്ല പ്രസിഡന്റ് സമീർ ഈരാറ്റുപേട്ട, എം.ജി. യൂനിവേഴ്സിറ്റി കൺവീനർ മാഹിർ എന്നിവർ സംസാരിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News