കോട്ടയത്ത് യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടിയെന്നു സംശയം; തറ പൊളിച്ച് പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്

Update: 2022-10-01 07:45 GMT
Editor : Shaheer | By : Web Desk

കോട്ടയം: ആലപ്പുഴയിൽ കാണാതായ യുവാവിനെ കോട്ടയത്തെ വീട്ടിനുള്ള കൊന്നു കുഴിച്ചുമൂടിയതായി സംശയം. ചങ്ങനാശ്ശേരി എം.സി റോഡിൽ രണ്ടാം പാലത്തിനു സമീപത്തുള്ള വീട്ടിലാണ് മൃതദേഹം കുഴിച്ചിട്ടതായി പൊലീസ് സംശയിക്കുന്നത്. ഇതേതുടർന്ന് വീടിന്റെ തറ പൊളിച്ച് പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്.

ആലപ്പുഴ സ്വദേശിയായ ബിന്ദു മോൻ താമസിച്ചിരുന്ന ചങ്ങനാശ്ശേരി പൂവത്തുള്ള വീട്ടിലാണ് പൊലീസ് പരിശോധനയ്‌ക്കൊരുങ്ങുന്നത്. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതാകാമെന്നാണ് സംശയിക്കുന്നത്. യുവാവിന്റെ ബൈക്ക് സമീപത്തെ തോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു.

Advertising
Advertising
Full View

ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വിരലടയാള വിദഗ്ധരും ഡോക് സ്‌ക്വാഡും സംഘത്തോടൊപ്പമുണ്ടാകും.

Summary: It is suspected that the youth who went missing in Alappuzha was killed and buried in a house in Changanassery, Kottayam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News