സ്പീക്കർക്ക് രാഷ്ട്രീയമില്ല; കൊടപ്പനക്കൽ പോയത് ദുആ ചെയ്യിക്കാനാവും: എം.എം ഹസൻ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്ന് എം.എം ഹസൻ പരിഹസിച്ചു.

Update: 2023-02-16 10:12 GMT

MM Hassan

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീർ പാണക്കാട് സന്ദർശിച്ചത് ദുആ ചെയ്യിക്കാനായിരിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. സ്പീക്കർക്ക് രാഷ്ട്രീയമില്ല. അദ്ദേഹം മതവിശ്വാസിയാണ്, ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി തങ്ങളെക്കൊണ്ട് ദുആ ചെയ്യിക്കാനായിരിക്കും പോയതെന്ന് ഹസൻ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി വിജയനെപ്പോലെ ഒരു ഭരണാധികാരി മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് സർ സി.പിയാണ്. അഭിനവ സർ സി.പിയായി പിണറായി മാറിയിരിക്കുകയാണ്. കേരളത്തിൽ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഹസൻ പറഞ്ഞു.

Advertising
Advertising

എം.ശിവശങ്കറിന്റെ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി മറുപടി പറയണം. കേസിൽ പങ്കില്ലെങ്കിൽ എന്തിനാണ് സി.ബി.ഐ അന്വേഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്ന് ഹസൻ ചോദിച്ചു. ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News