മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ദേശീയ പുരസ്കാരങ്ങൾ വി.എം സുധീരനും ഒ.അബ്ദുറഹിമാനും

പുരസ്കാര സമർപ്പണ ചടങ്ങ് ജനുവരിയിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു

Update: 2023-12-29 17:54 GMT

കൊടുങ്ങല്ലൂർ: സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിൽ ജന്മനാട് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരങ്ങൾക്ക്  കോൺഗ്രസ് നേതാവും മുൻ നിയമ സഭാ സ്പീക്കറും എം.പിയുമായിരുന്ന വി എം സുധീരനും മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാനും അർഹരായതായി സംഘാടകർ അറിയിച്ചു.

ഇന്ത്യൻ സ്വതന്ത്ര്യ സമരപോരാട്ടത്തിൽ ത്യാഗനിർഭരമായ സമർപ്പണം കൊണ്ട് അനശ്വരതയിൽ ലയിച്ച അബ്ദുറഹിമാൻ സാഹിബിന്റെ പേരി ലുള്ള ദേശീയ പുരസ്കാരമാണ് വി.എം സുധീരന് സമ്മാനിക്കുക. സാഹിബ് പത്രാധിപരായിരുന്ന 'അൽ അമീൻ' മാധ്യമ പുരസ്കാരമാണ് മാധ്യമം -മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹിമാന് നൽകുക.

ഡോ: ഷീന ഷുക്കൂർ, കെ.എൽ. മോഹന വർമ്മ എന്നിവരാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്കാര സമർപ്പണ ചടങ്ങ് ജനുവരിയിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ: ബാബു കറുകപ്പാടത്ത്, ജന:സെക്രട്ടറി അബ്ദുറഹിമാൻ കടപ്പൂര് എന്നിവർ അറിയിച്ചു

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News