നവകേരള സദസിന് ചെലവാക്കിയ തുകയെത്ര? മലപ്പുറത്തെ മണ്ഡലങ്ങളിൽ കണക്കില്ല

10 മണ്ഡലങ്ങളിൽ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡൽ ഓഫീസർമാർ നൽകിയത്.

Update: 2024-02-11 03:48 GMT

മലപ്പുറം: നവകേരള സദസിന് ചെലവാക്കിയ തുക സംബന്ധിച്ച് മലപ്പുറം ജില്ലയിലെ ഭൂരിഭാഗം നിയമസഭ മണ്ഡലങ്ങളിലും കണക്കില്ല. 10 മണ്ഡലങ്ങളിൽ പിരിച്ച തുകയുടെയും ചെലവാക്കിയ തുകയുടെയും കണക്കില്ലെന്ന മറുപടിയാണ് വിവരാവകാശ രേഖ പ്രകാരം നോഡൽ ഓഫീസർമാർ നൽകിയത്. നാല് നിയോജക മണ്ഡലത്തിൽ പിരിച്ചെടുത്തതിനെക്കാൾ തുക ചെലവഴിച്ചു. 

ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും , ഇടതുപക്ഷ നേതാക്കളും ഉൾപെട്ടെ സംഘാടക സമിതിയാണ് നവകേരള സദസിനായി പണം പിരിച്ചത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി, താനൂർ, തിരൂർ, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിൽ പിരിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്ക് ലഭ്യമല്ലെന്ന മറുപടിയാണ് നോഡൽ ഓഫീസർമാർ വിവരാവകാശ നിയമപ്രകാരം നൽകിയത്. കോട്ടക്കൽ നഗരസഭ 21,53, 878 രൂപ ചെലവാക്കിയിട്ടുണ്ട്. എത്ര പിരിച്ചു എന്നതിന് കണക്കില്ല. 

Advertising
Advertising

തിരൂരങ്ങാടി, മങ്കട മണ്ഡലങ്ങൾ പിരിച്ചതിനെക്കാൾ അഞ്ച് ലക്ഷം രൂപയിലധികം ചെലവഴിച്ചു. വണ്ടൂർ, തവനൂർ മണ്ഡലങ്ങളിൽ ചെറിയ തുകയാണ് അധികം ചെലവഴിച്ചത്. മലപ്പുറം മണ്ഡലത്തിൽ 26 ലക്ഷം പിരിച്ചെടുത്തെങ്കിലും 19 ലക്ഷം മാത്രം ചെലവഴിച്ചിട്ടിട്ടുള്ളൂ.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News