മോൻസൻ രണ്ട് നടിമാരുടെ വിവാഹം നടത്തി; പുതിയ വെളിപ്പെടുത്തല്‍

ഇറ്റലിക്കാരി യുവതി അനിത പുല്ലയിലുമായി മോൻസൻ എങ്ങനെ സൗഹൃദം സ്ഥാപിച്ചു എന്നതിലും ദുരൂഹത നിലനിൽക്കുന്നു.

Update: 2021-10-02 05:33 GMT
Editor : abs | By : Web Desk
Advertising

കൊച്ചി: പുരാവസ്തു തട്ടിപ്പുവീരൻ മോൻസന്‍ മാവുങ്കൽ രണ്ട് നടിമാരുടെ വിവാഹം നടത്തിയതായി റിപ്പോർട്ട്. കൊച്ചിയിലെ പക്ഷനക്ഷത്ര ഹോട്ടലുകളിൽ പിറന്നാൾ ആഘോഷങ്ങളും പുതുവർഷാഘോഷങ്ങളും മോൻസന്‍ സ്വന്തം ചെലവിൽ സംഘടിപ്പിച്ചതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഈ പരിപാടികളിൽ സിനിമാ താരങ്ങളും പൊലീസ് ഉന്നതരും എത്തിയതായും റിപ്പോർട്ടിലുണ്ട്.

വജ്രവ്യാപാരി, അതീവസുരക്ഷയുള്ള വിവിഐപി എന്നിങ്ങനെയാണ് ഹോട്ടലുകളിൽ കൂടെയുള്ളവർ അവതരിപ്പിച്ചിരുന്നത്. പ്രമുഖരുമായുള്ള ബന്ധവും ഇയാൾക്ക് തുണയായി. കഴിഞ്ഞ ദിവസം മോൻസന് ജന്മദിനാശംസ നേർന്നുള്ള നടി ശ്രുതിലക്ഷ്മിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഡോക്ടറുടെ നന്മ എല്ലാവർക്കും അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാണ് നടി വീഡിയോയിൽ പറയുന്നത്.

അതിനിടെ, ലോക കേരള സഭയിൽ സ്വാധീനമുള്ള ഇറ്റലിക്കാരി യുവതി അനിത പുല്ലയിലുമായി മോൻസൻ എങ്ങനെ സൗഹൃദം സ്ഥാപിച്ചു എന്നതിലും ദുരൂഹത നിലനിൽക്കുന്നു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും സംസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരുമായും ഇവർക്ക് വലിയ അടുപ്പമുണ്ട്.

മോൻസൻ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസുകളിൽ മോൻസനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌കാരം ടി.വി കേസ്, ശിൽപി സുരേഷിന്റെ കേസ് എന്നിവയിലാണ് കസ്റ്റഡി ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News