മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജം, ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Update: 2021-10-11 04:15 GMT
Advertising

മോന്‍സണ്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസ് വീണ്ടും സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മോന്‍സന്‍റെ പക്കലുള്ള ചെമ്പോല വ്യാജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെമ്പോല ആധികാരികമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടില്ല. ഇതില്‍ പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ, എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് കത്ത് നൽകി. കൊക്കൂൺ സൈബർ കോൺഫറൻസില്‍ മോന്‍സണ്‍ പങ്കെടുത്തതായി രേഖകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോന്‍സന്‍റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണെന്നും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News