കെ. സുധാകരനെതിരെ മൊഴി കൊടുത്തതിന് കോൺഗ്രസ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് മോൻസണിന്റെ മുൻ ജീവനക്കാരൻ

ചേർത്തലയിലെ പ്രാദേശിക നേതാവ് മുരളിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ ജെയ്സൺ പറഞ്ഞു

Update: 2023-06-18 14:20 GMT

മോൻസൻ മാവുങ്കൽ

തിരുവനന്തപുരം: കെ. സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ. ചേർത്തലയിലെ പ്രാദേശിക നേതാവ് മുരളിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് മോൻസണിന്റെ മുൻ ഡ്രൈവർ ജെയ്സൺ പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും ജെയ്സൺ ചേർത്തല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം. ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും കെ. സുധാകരന്റെ പേരില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി . പോക്സോ കേസിലാണ് സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നായിരുന്നു എം.വി ഗോവിന്ദൻ ആരോപിച്ചത്.

Advertising
Advertising

എന്നാല്‍ തനിക്കെതിരായ പോക്‌സോ കേസിന് പിന്നിൽ സിപിഎമ്മെന്ന് കെ.സുധാകരൻ പറഞ്ഞു. പോക്‌സോ ഇരക്ക് തന്നെ കണ്ട പരിചയമില്ല. തെറ്റുകാരനെന്ന്് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇരയുടെ രഹസ്യമൊഴി എം.വി ഗോവിന്ദൻ എങ്ങനെ അറിഞ്ഞു? ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. മോൻസൺ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി തന്നെ പറഞ്ഞുവെന്നാണ് ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ച് എം.വി ഗോവിന്ദൻ പറഞ്ഞത്. 

More to Watch

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News