ടാറ്റൂ പീഡന കേസ്; ആരോപണവുമായി നിരവധി പെൺകുട്ടികൾ രംഗത്ത്

പ്രതി എവിടെയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു

Update: 2022-03-05 05:58 GMT

കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരെയുള്ള പീഡനക്കേസിൽ കൂടുതൽ പരാതികൾ. ഇങ്ക്‌ഫെക്റ്റഡ് ടാറ്റൂസ് ഉടമ സുജിഷിനെതിരെയാണ് പരാതി.  കഴിഞ്ഞ ദിവസം നിരവധി പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. നിലവിൽ 6 പേരാണ് പരാതിയുമായി രംഗത്ത് വന്നത്.

പ്രതി എവിടെയെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. കൊച്ചിയിലെ ടാറ്റൂ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകൾക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളിൽ സമാന അനുഭവം ഉണ്ടായോ എന്നു പരിശോധിക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു.

Advertising
Advertising

ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മൂന്നും  ചേരാനല്ലൂർ സ്റ്റേഷനിൽ രണ്ടും കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. പൊലീസ് സുജിഷിനായി അന്വേഷണം ആരംഭിച്ചു.

അതേ സമയം ടാറ്റൂ ആർട്ടിസ്റ്റിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ച  ഒരു യുവതി പരാതിയില്ല എന്ന് കമ്മീഷണറുടെ മുൻപാകെ അറിയിച്ചത് വലിയ ചർച്ചയായീരുന്നു.  

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News