ഏലിയൻ ചിത്രങ്ങൾ, സ്ഫടികക്കല്ല്, കത്തികൾ; അരുണാചലിൽ മലയാളികൾ മരിച്ചതിൽ കൂടുതൽ തെളിവുകൾ

നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്.

Update: 2024-04-07 02:30 GMT
Advertising

തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ മലയാളികൾ മരിച്ചതിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പൊലീസ്. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് തെളിവുകൾ കണ്ടെത്തിയത്. ഡ്രാഗന്റേയും അന്യഗ്രഹ ജീവികളുടേയും ചിത്രങ്ങൾ, കത്തികൾ, സ്ഫടികക്കല്ലുകൾ എന്നിവയാണ് കണ്ടെത്തിയത്.

ആര്യക്ക് ഡോൺ ബോസ്‌കോ എന്ന പേരിൽ നവീൻ അയച്ചെന്ന് സംശയിക്കുന്ന മെയിലിൽ ഇവയെക്കുറിച്ചുള്ള പരാമർശവുമുണ്ട്. ഇതെല്ലാം വിശ്വാസത്തിന് ഉപയോഗിക്കുന്നവയാണെന്നാണ് സൂചന. ആര്യയുടെ ആഭരണങ്ങൾ യാത്രക്ക് വേണ്ടി വിറ്റെന്നും സംശയമുണ്ട്. അതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. അന്വേഷണ പുരോഗതി യോഗം വിലയിരുത്തും.

ദമ്പതികളായ നവീൻ, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരെയാണ് അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആര്യയെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ മാസം 27ന് പൊലീസിൽ പരാതി നൽകിയിരുന്നു. ആര്യ തിരുവനന്തപുരം സ്വദേശിനിയാണ്. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ബ്ലാക്ക് മാജിക്ക് കേന്ദ്രീകരിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News