പി.വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം; വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.

Update: 2025-01-05 16:06 GMT

മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് പി.വി അൻവർ എംഎൽഎക്ക് എതിരെ കേസ്. അൻവറിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കമെന്നാണ് സൂചന. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം അൻവറിന്റെ വീടിന്റെ മുന്നിലെത്തിയിട്ടുണ്ട്.

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. പി.വി അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. പിഡിപിപി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. എംഎൽഎ ആയ അൻവറിനെ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതി ആവശ്യമുണ്ട്. ഇതിനായി സ്പീക്കറെ ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. സ്പീക്കറുടെ അനുമതി ലഭിച്ചാൽ ഉടൻ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം.

കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു അൻവറിന്റെ പാർട്ടിയായ ഡിഎംകെ പ്രവർത്തകർ വനംവകുപ്പ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News