ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്നതാകും ഉചിതമെന്ന് എം.പി ജോസഫ്

സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ ചരടുവലികൾ ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന നേതാവിൻ്റെ പ്രതികരണം

Update: 2024-01-23 01:22 GMT

പി.ജെ ജോസഫ്

കോട്ടയം: കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.ജെ ജോസഫ് മത്സരിക്കുന്നതാകും ഉചിതമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എം.പി ജോസഫ്. യോഗ്യതയുള്ള ഒരുപാട് നേതാക്കൾ ഉണ്ടെങ്കിലും കെ.എം മാണിയുടെ അനുഗ്രഹം ലഭിച്ച നേതാവ് എന്ന നിലയിൽ പി.ജെ ഉത്തമനായ സ്ഥാനാർഥിയെന്നും എം.പി ജോസഫ് മീഡിയവണിനോട് പറഞ്ഞു. സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ ചരടുവലികൾ ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന നേതാവിൻ്റെ പ്രതികരണം.

യു.ഡി.എഫിൽ കോട്ടയം സീറ്റ് ഉറപ്പിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. ഫ്രാൻസിസ് ജോർജിനാണ് പ്രഥമ പരിഗണന.പി.സി തോമസ്, മോൻസ് ജോസഫ് എന്നീ പേരും ചർച്ചകളിൽ സജീവമാണ്. പ്രിൻസ് ലൂക്കോസ് , സജി മഞ്ഞക്കടമ്പിൽ എന്നിങ്ങനെ യുവരക്തങ്ങൾക്ക് അവസരം നൽകണയന്നും ആവശ്യമുണ്ട്. എന്നാൽ സീറ്റ് വിഷയത്തിൽ യു.ഡി.എഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം മാത്രമെ കേരളാ കോൺഗ്രസ് പരസ്യനിലപാട് പ്രഖ്യാപിക്കൂ.ഇതിനിടെയാണ് പാർട്ടി ഉന്നതാതിധികാര സമിതി അംഗത്തിൻ്റെ പ്രതികരണം.

Advertising
Advertising

മത്സരിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നായിരുന്നു എം.പി ജോസഫിൻ്റെ മറുപടി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു എം പി ജോസഫ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും യു.എന്‍ സമിതി അംഗമായിരുന്ന ഇദേഹം കെ.എം മാണിയുടെ മരുമകനാണ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News