മിസ്റ്റർ വിജയൻ, നിങ്ങളുടെ ക്യൂബൻ വാക്‌സിനെവിടെ? കെ സുരേന്ദ്രൻ

ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്

Update: 2021-04-24 12:20 GMT
Editor : abs

കേരളത്തിൽ വാക്‌സിൻ ക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചില മാധ്യമപ്രവർത്തകരും ചേർന്ന് വ്യാജവാർത്തയുണ്ടാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതുവരെ 75 ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രം കേരളത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ് സുരേന്ദ്രന്റെ പ്രതികരണം.

ട്വീറ്റിൽ കോവിഡിയറ്റ് എന്നാണ് സുരേന്ദ്രൻ മുഖ്യമന്ത്രിയെ ആക്ഷേപിച്ചത്. നിങ്ങളുടെ ക്യൂബൻ വാക്‌സിൻ എവിടെയെന്നും അദ്ദേഹം ചോദിച്ചു. 

Advertising
Advertising

നേരത്തെ, ഫേസ്ബുക്കിലും സുരേന്ദ്രൻ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

'ഓഖി ദുരന്തമുണ്ടായപ്പോൾ ഈ വൃത്തികെട്ട രാഷ്ട്രീയം നിങ്ങൾ കളിച്ചു. രണ്ടു മഹാപ്രളയത്തിലും ഇതുതന്നെ നിങ്ങൾ ആവർത്തിച്ചു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലും ഈ നാറിയ കളി തന്നെ നിങ്ങൾ തുടർന്നു. ഇപ്പോൾ കോവിഡിന്റെ രണ്ടാം വരവിലും ഇതു നിങ്ങൾ തുടരുകയാണ്. ഓരോന്നു കഴിയുമ്പോഴും മോദിയുടെ ജനപിന്തുണ കൂടുകയാണെന്ന് നിങ്ങൾ ഓർക്കണം.

മിസ്റ്റർ പിണറായി വിജയൻ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങൾക്കാണ് ആ പേരിന് ഏറ്റവും യോഗ്യത. ആസ്ഥാനഗായക സംഘത്തിനും പി. ആർ. പ്രമാണിമാർക്കും നല്ല നമസ്‌കാരം. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികൾ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.' - എന്നാണ് സുരേന്ദ്രന്റെ കുറിപ്പ്.

Tags:    

Editor - abs

contributor

Similar News