പീഡനക്കേസ്: മുകേഷ് എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്

Update: 2024-10-22 00:44 GMT

തൃശൂർ: നടൻ മുകേഷ് എംഎൽഎയെ തൃശൂർ വടക്കാഞ്ചേരിയിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതീവ രഹസ്യമായാണ് അറസ്റ്റ് നടപടി അതിവേഗത്തിൽ പൂർത്തിയാക്കിയത്.

നടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ രാത്രി ഏഴു മണിയോടെ വടക്കാഞ്ചേരി സ്റ്റേഷനിൽ മുകേഷ് ഹാജരാവുകയായിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയും നടത്തി.

മുകേഷ് എംഎൽഎയെ നേര​ത്തേ ചോദ്യം ചെയ്തിരുന്നു‌. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ ഉയർന്നു വന്ന ലൈം​ഗികാരോപണങ്ങൾക്ക് പിന്നാലെ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്.

Advertising
Advertising

ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നൽകിയത്. മരടിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News