മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും; 883 കുടുംബങ്ങളെ ഇന്നുതന്നെ മാറ്റിപ്പാർപ്പിക്കും

ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ജില്ലാ ഭരണകൂടം

Update: 2025-06-28 01:39 GMT
Editor : നബിൽ ഐ.വി | By : Web Desk

ഇടുക്കി: മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും. 883 കുടുംബങ്ങളെ രാത്രി എട്ടുമണിക്ക് മുൻപ് മാറ്റി താമസിപ്പിക്കും. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

പകൽസമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടർ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. മാറ്റി താമസിക്കുന്നവർക്കായി 20ലധികം ക്യാമ്പുകൾ സജ്ജമാക്കി. ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാനിർദേശം നൽകിയിരുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട് അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്.

ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News