കേരളത്തിന്റെ എതിർപ്പിനിടെ വീണ്ടും മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു

രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നതിനെതിരെ കേന്ദ്ര ജലകമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു.

Update: 2021-11-30 16:11 GMT

രാത്രിയിൽ ഡാം തുറക്കുന്നതിൽ കേരളം എതിർപ്പറിയിച്ചതിന് പിന്നാലെ വീണ്ടും മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. ജലനിരപ്പ് 142 അടിയായതിന് പിന്നാലെയാണ് ഷട്ടറുകൾ തുറന്നത്. രണ്ട് ഷട്ടറുകളാണ് രാത്രി ഒമ്പത് മണിക്ക് തുറന്നത്.

രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നതിനെതിരെ കേന്ദ്ര ജലകമ്മീഷനെ സമീപിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. രാത്രി ഷട്ടറുകൾ തുറക്കുന്നത് മൂലം മുന്നറിയിപ്പ് നൽകാൻ ബുദ്ധിമുട്ടായതിനാൽ വെള്ളം കയറിയതിന് ശേഷം മാത്രമാണ് ഡാം തുറന്ന കാര്യം ജനങ്ങൾ അറിയുക. ഇതിനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കേന്ദ്ര ജലകമ്മീഷന് പരാതി നൽകുമെന്ന് മന്ത്രി പറഞ്ഞത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News