മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

നിലവിൽ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

Update: 2023-12-18 10:57 GMT

ഇടുക്കി: മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ 10 മണിക്കാണ് ഡാം തുറക്കുക. നിലവിൽ ജലനിരപ്പ് 137.5 അടിയിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്- കേരള വനാതിർത്തി മേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി അതി ശക്തമായ മഴയാണ് ഉണ്ടായിരുന്നത്. ഇതാണ് ജലനിരപ്പുയരാൻ കാരണം.

വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നുമാണ് ഷട്ടർ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തുറന്ന് പതിനായിരം ഘനയടി വെള്ളം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News