മുനമ്പം: ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു

ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു

Update: 2025-05-28 09:45 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു.

മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് സർക്കാർ കമ്മീഷൻ രൂപീകരിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്ക് നൽകിയ നിർദേശം. 75 പേജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചത്. 

Advertising
Advertising

പ്രദേശവാസികളെ മറ്റൊരിടത്ത്‌ പുനരധിവസിപ്പിക്കുന്നത്‌ പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പ്രദേശവാസികളുമായും വഖഫ്‌ ബോർഡുമായും പ്രദേശവാസികളുമായി ചർച്ച നടത്തി സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജുഡീഷണൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News