ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർത്തു

കേസിൽ അടുത്ത ദിവസം മുതൽ വാദം തുടരും

Update: 2025-04-07 07:42 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:ഫാറൂഖ് കോളജിന്റെ വഖഫ് ഭൂമി സംബന്ധിച്ച കേസില്‍ മുനമ്പം നിവാസികളെ കക്ഷി ചേർത്തു.  മുനമ്പത്തുള്ള ഫാറൂഖ് കോളജിന്റെ ഭൂമി വഖഫാണെന്ന വഖഫ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് നല്കിയ ഹരജിയിലാണ് മുനമ്പം നിവാസികളെയും കക്ഷി ചേർത്തത്. വഖഫ്  ട്രൈബ്യൂണലിന്‍റേതാണ് ഉത്തരവ്. കേസിൽ 8, 9 ആയാണ് വഖഫ് നിവാസികളെ കക്ഷി ചേർത്തത്.. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു.

കേസിൽ അടുത്ത ദിവസം മുതൽ വാദം തുടരും.കക്ഷി ചേരാനനുവദിച്ചത് വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്ന് മുനമ്പം സമര സമിതി ചെയർമാൻ ജോസഫ് റോക്കി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News