മുനമ്പം വഖഫ് ഭൂമി: വർഗീയ പ്രചാരണത്തിന് അനുവദിക്കരുത്: പിഡിപി

കോടതിയുടെ പരിഗണനയിലുള്ള പ്രശ്നത്തിന്മേൽ വർഗീയ പ്രചാരണത്തിനും സുമുദായിക ധ്രുവീകരണത്തിനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയ ശക്തികളുടെ കുത്സിത നീക്കങ്ങളെ തടയിടാൻ സർക്കാർ ഇടപെടണമെന്ന് പിഡിപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

Update: 2024-10-31 10:05 GMT

കൊച്ചി: വൈപ്പിൻ മുനമ്പത്ത് വഖഫ് ഭൂമിയിലെ കൈവശക്കാരുടെ ഭൂമിയുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച പ്രശ്നം കോടതിയുടെ പരിഗണനയിലായിരിക്കെ ഭൂവുടമകളുടെ സംരക്ഷണത്തിനായി നടക്കുന്ന സമരത്തെ പിന്തുണക്കാനെന്ന പേരിൽ ഇടപെടുന്ന നേതാക്കളും സംഘടനകളും വർഗീയ ധ്രുവീകരണത്തിനും വിദ്വേഷ പ്രചാരണത്തിനും ശ്രമിക്കുന്നത് അനുവദിച്ചു കൊടുക്കരുതെന്ന് പിഡിപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജാതി -മത -രാഷ്ട്രീയ ഭേദമന്യേ ജനകീയ ജനാധിപത്യ സമരങ്ങൾ കൊണ്ട് ചരിത്രം രചിച്ചിട്ടുള്ളവരാണ് വൈപ്പിൻ നിവാസികൾ. ഫാറൂഖ് കോളേജിനായി വഖഫായി വിട്ടുകൊടുത്ത ഭൂമിയിൽ രേഖകളില്ലാതെ ഇരുനൂറിൽ താഴെ കുടുംബങ്ങൾ മാത്രമാണ് താമസിച്ചുവരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വഖഫ് ഭൂമിയിലധികവും കയ്യേറുകയും കൈവശം വച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് വൻകിട വ്യവസായികളും റിസോർട്ട് ഭൂവുടമകളുമാണ്. വൻകിടക്കാരുടെ കൈവശമുള്ള വഖഫ് ഭൂമി കയ്യേറ്റമൊഴിപ്പിക്കുന്നത് തടയാൻ പ്രദേശത്തുള്ള സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചും കുടിയിറക്ക് പ്രചാരണം അഴിച്ചുവിട്ടും സമരരംഗത്തിറക്കുകയാണെന്നെ നിലയിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കോടതിയുടെ പരിഗണനയിലുള്ള പ്രശ്നത്തിന്മേൽ വർഗീയ -വിദ്വേഷ പ്രചാരണത്തിനും സുമുദായിക ധ്രുവീകരണ നീക്കത്തിനും മുതലെടുപ്പിനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയ ശക്തികളുടെ കുത്സിത നീക്കങ്ങളെ തടയിടാൻ സർക്കാർ ഇടപെടണമെന്ന് പിഡിപി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം അലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എ മുജീബ് റഹ്മാൻ , ജില്ലാ ഭാരവാഹികളായ ജമാൽ കുഞ്ഞുണ്ണിക്കര, ഷെമീർ കല്ലായി, മുഹമ്മദാലി, അബൂബക്കർ പള്ളിക്കവല, നജീബ് എടത്തല തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News