ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവറലി തങ്ങൾ

സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്

Update: 2026-04-10 07:02 GMT

കോഴിക്കോട്: മുസ്‍ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന് മുനവറലി തങ്ങൾ. സി.എച്ച് മുഹമ്മദ് കോയയും അവുക്കാദർ കുട്ടി നഹയും ഉപമുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിലും ചർച്ചകൾ പുരോഗമിക്കുമ്പോൾ ആവശ്യപ്പെടുമോ എന്ന് പറയാനാവില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത്തരം ചർച്ചകൾ വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടെന്നും നൂറ് സീറ്റ് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

അതേസമയം ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും അര്‍ഹതയുണ്ടെന്ന് അവര്‍ പറഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫിന് ചരിത്ര വിജയം കേരള ജനത നൽകും. എല്ലാ പ്രവർത്തകരോടും നേതാക്കന്മാരോടും നന്ദി പറയുന്നു. എല്ലാ യുഡിഎഫ് നേതാക്കളും ഒരേ മനസോടെ പ്രവർത്തിച്ചു. ചരിത്ര വിജയമുണ്ടാകും. നേതാക്കൻമാരോടും പ്രവർത്തകരോടും നന്ദി. പ്രചാരണ സമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു. യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല.

ജനങ്ങൾ പിണറായി വിജയന് ഗുഡ് ബൈ പറയാൻ കാത്തിരിക്കുകയാണ് . കണ്ണൂരിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിക്കുന്നു. ബിജെപി വൻതോതിൽ പണം ഇറക്കി. ബിജെപി അക്കൗണ്ട് തുറക്കില്ല. മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. എല്ലാവരും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. പ്രചാരണ സമിതി ചെയർമാൻ എന്ന നിലയിൽ വലിയ സന്തോഷമുണ്ട്. ജി.സുധാകരന്‍റെ ആഗ്രഹം സഫലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Full View

ഉപമുഖ്യമന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി. യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും വ്യക്തിപരമായ വിഷയങ്ങൾ ഉണ്ടായിരുന്നു. ചെന്നിത്തല മുഖ്യമന്ത്രി ആവണമെന്ന കെ.സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റ്  ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News