കോളജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; വിചിത്ര ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ

പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഹാൾ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്

Update: 2026-04-12 03:38 GMT

തിരുവനന്തപുരം: കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ഡോ. ജെ.ബി രാജൻ പുറത്തിറക്കിയ സർക്കുലറാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്.

കോളജ് ഡേ ആഘോഷങ്ങളിൽ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 250 രൂപ മുതൽ 750 രൂപ വരെ പിഴ ഈടാക്കുമെന്ന തീരുമാനം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Advertising
Advertising

സാമ്പത്തിക പിഴക്ക് പുറമെ, പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഹാൾ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഹാൾ ടിക്കറ്റ് നൽകില്ലെന്ന കർശന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഒരു ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഹാൾ ടിക്കറ്റ് തടയുന്നത് നിയമവിരുദ്ധമാണെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

സ്വാശ്രയ കോളജുകളിൽ വിദ്യാർഥികൾക്ക് മേൽ ഇത്തരം അനാവശ്യ നിയന്ത്രണങ്ങളും സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്നത് പതിവാകുകയാണെന്ന പരാതി വ്യാപകമാണ്.

Full View 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News