മുണ്ടക്കൈ പുനരധിവാസം: റവന്യൂ മന്ത്രി കെ രാജനെതിരെ വിമർശനം

പുനരധിവാസത്തിൽ ഗ്രാമപഞ്ചായത്ത് നൽകിയ ലിസ്റ്റ് അംഗീകരിക്കണം എന്നാണ് നിലപാടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ

Update: 2025-03-06 09:36 GMT

വയനാട്: മുണ്ടക്കൈ പുനരധിവാസ ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ചത് ഡിസാസ്റ്റർ മാനേജ്മെന്റാണെന്ന റവന്യു മന്ത്രി കെ. രാജൻെ്റ പ്രസ്താവനക്കെതിരെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും മേപ്പാടി പഞ്ചായത്ത് ഭരണസമിതിയും രം​ഗത്ത്.

ലിസ്റ്റ് തയ്യാറാക്കിയത് റവന്യൂ വകുപ്പാണെന്നും പുനരധിവാസത്തിൽ ഗ്രാമപഞ്ചായത്ത് നൽകിയ ലിസ്റ്റ് അംഗീകരിക്കണം എന്നാണ് നിലപാടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ പറഞ്ഞു. ദുരന്ത സ്ഥലത്തുനിന്ന് 50 മീറ്റർ പരിധിയടക്കമുള്ള ഉത്തരവ് ഡിഡിഎംഎ അല്ല പുറത്തിറക്കിയത്. ഉപാധികളും ഉത്തരവും ഇറക്കിയത് റവന്യൂ വകുപ്പാണ്. ഇത്തരത്തിലുള്ള ഉത്തരവുകളാണ് പുനരധിവാസത്തിൽ പ്രതിസന്ധി ആകുന്നതെന്നും സംഷാദ് അഭിപ്രായപ്പെട്ടു.

വാർത്ത കാണാം :

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News