രാഹുകാലം കഴിഞ്ഞേ ഓഫീസിലേക്ക് പ്രവേശിക്കൂവെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍; ഒരുമണിക്കൂര്‍ വരാന്തയില്‍ കാത്തിരുന്ന് പ്രവര്‍ത്തകര്‍

സൂര്യന്റെ എല്ലാവിധ പോസിറ്റീവിറ്റിയും തനിക്കും നഗരസഭയ്ക്കും ജനങ്ങൾക്കും ലഭിക്കണമെന്നായിരുന്നു പെരുമ്പാവൂരിന്റെ പുതിയ ചെയർപേഴ്സന്‍റെ വിശദീകരണം

Update: 2025-12-26 08:02 GMT
Editor : Lissy P | By : Web Desk

പെരുമ്പാവൂര്‍:  സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളില്‍ കയറാന്‍ വിസമ്മതിച്ച് നഗരസഭ ചെയര്‍പേഴ്സണ്‍.കാരണം മറ്റൊന്നുമല്ല, രാഹുകാലം കഴിഞ്ഞേ ഓഫീസിലേക്ക് കയറൂ എന്നായിരുന്നു പെരുമ്പാവൂരിന്റെ പുതിയ ചെയർപേഴ്സൺ കെ. എസ് സംഗീതയുടെ നിലപാട്.ഇതോടെ വെട്ടിലായത് പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുള്ള കൗൺസിലർമാരുമാണ്.

തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങുകളും 11.15നുള്ളിൽ അവസാനിച്ചിരുന്നു.രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇന്നത്തെ രാഹുകാലം സമയം.ഇതോടെ പിന്നെ നഗരസഭയുടെ വരാന്തയില്‍  പുതിയ ചെയർപേഴ്സന് ആശംസ അറിയിക്കാനെത്തിയവരെല്ലാം കാത്തിരുന്നു.ഒടുവില്‍ 12.05 കഴിഞ്ഞതോടെ പുതിയ ചെയർപേഴ്സൺ തന്റെ ഓഫീസിൽ പ്രവേശിച്ച് കസേരയിൽ ഇരിപ്പുറപ്പിച്ചു.

Advertising
Advertising

വിശ്വാസപ്രകാരം സൂര്യന്റെ എല്ലാവിധ പോസിറ്റീവിറ്റിയും തനിക്കും നഗരസഭയ്ക്കും നഗരത്തിലെ ജനങ്ങൾക്കും ലഭിക്കണമെന്ന് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുകാലം നോക്കി പ്രവേശിച്ചതെന്ന് കെ. എസ് സംഗീത വ്യക്തമാക്കി.

അതിനിടെ,  ആദ്യദിനം തന്നെ രാഹുവും കേതുവും നോക്കി പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ ചിലർക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News