'മുരളീധരന് വൻ സ്വീകാര്യത'; പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ടി.എൻ പ്രതാപൻ

അണികൾ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോൺഗ്രസിന് വേണ്ടിയാണെന്നും ടി.എൻ പ്രതാപൻ എം.പി പറഞ്ഞു.

Update: 2024-03-08 03:21 GMT

തൃശൂർ: തൃശൂരിൽ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി. കെ.മുരളീധരൻ സ്വീകാര്യതയുള്ള നേതാവാണെന്നും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചുകയറുമെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. അണികൾ പോസ്റ്ററൊട്ടിച്ചതും ചുവരെഴുതിയതും കോൺഗ്രസിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

"തൃശൂരിൽ ആര് നിന്നാലും യു.ഡി.എഫ് ജയിക്കും. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദർഭോചിതമായ തീരുമാനമെടുക്കും. ആ തീരുമാനം മണിക്കൂറുകൾക്കുള്ളിൽ പുറത്തുവരും. പാർട്ടി എന്റെ ജീവനാണ്. കോണ്‍ഗ്രസ് വിട്ട് ഒരു മതമില്ല. പാർട്ടി നൽകിയ പിന്തുണയ്ക്ക് കടംവീട്ടിയാൽ മതിയാകില്ല" ടി.എൻ പ്രതാപൻ പറഞ്ഞു.

Advertising
Advertising

പത്മജ വേണുഗോപാൽ ചെയ്തത് ചതിയും വഞ്ചനയുമാണ്. സ്വന്തം പാർട്ടിയെയും പിതാവിനെയും ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു. പത്മജയുടെ കൂടെ ഒരു കുട്ടിയും പോകില്ല. കാലം കൊടുക്കാൻ പോകുന്ന അടി ചെറുതാകില്ലെന്നും ടി.എൻ പ്രതാപൻ എം.പി കൂട്ടിച്ചേർത്തു. 

Full View  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News