കൊച്ചിയിൽ സംഗീതനിശക്കിടെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

കാസർകോട് നിന്നാണ് മുഹമ്മദ് ഹസനെ പിടികൂടിയത്

Update: 2022-09-29 00:55 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: കലൂരിൽ ലേസർ സംഗീത നിശയ്ക്കിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി മുഹമ്മദ് ഹസൻ പിടിയിൽ. കാസർകോട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ ഒളിത്താവളം കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു. പാലാരിവട്ടം പൊലീസാണ് പ്രതിയെ പിടികൂടിയത്.

കൊലപാതകം നടത്തിയ ശേഷം പ്രതി മൈസൂരിലേക്കാണ് ആദ്യം മുങ്ങിയത്. ഇന്നലെ രാത്രിയോടെ പിടികൂടിയ മുഹമ്മദ് ഹസനെ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിക്കും. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

ഡിജെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവർ സംഘാടകരുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. കേസിലെ മറ്റു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News