'രാഹുൽ മാങ്കൂട്ടത്തിൽ അഗ്നിശുദ്ധി വരുത്തണം, അത് അദ്ദേഹത്തിന്റെ ബാധ്യത': മുസ്‍ലിം ലീഗ്

ലീഗിന്റെ പരിപാടിയിലേക്ക് രാഹുലിനെ ക്ഷണിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാപ്രസി. മരക്കാർ മാരയമംഗലം

Update: 2025-09-25 06:04 GMT
Editor : Lissy P | By : Web Desk

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ അഗ്നിശുദ്ധി വരുത്തണമെന്ന് മുസ്‍ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരയമംഗലം.ശുദ്ധത വരുത്തേണ്ടത് രാഹുലിന്റെ ബാധ്യതയാണ്. ലീഗിന്റെ പരിപാടിയിലേക്ക് രാഹുലിനെ ക്ഷണിച്ചിട്ടില്ല. എന്നാൽ എംഎൽഎ എന്ന നിലക്ക് രാഹുൽ മണ്ഡലത്തിൽ വരണമെന്നാണ് ലീഗ് നിലപാടെന്നും മരക്കാർ മാരയമംഗലം പറഞ്ഞു.  എന്നാല്‍ ജനങ്ങള്‍ അതില്‍ ബുദ്ധിമുട്ടരുതെന്ന്  എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. എല്‍എല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും, മുസ്‍ലിം ലീഗും കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപെട്ടിരുന്നു.

Advertising
Advertising

രാഹുൽ വഴിമാറി നടക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് ഊരുവിലക്ക് കൽപ്പിച്ചിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ്‌ എ. തങ്കപ്പൻ പറഞ്ഞു .

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News