സർക്കാറിന്റെ വികസന സദസ്; യുഡിഎഫ് ആഹ്വാനം തള്ളി മുസ്‌ലിം ലീഗ്

മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലാണ് വികസന സദസ് സംഘടിപ്പിച്ചത്

Update: 2025-10-07 11:59 GMT

മലപ്പുറം: സർക്കാറിന്റെ വികസന സദസുമായി സഹകരിക്കേണ്ടതില്ലെന്ന  യുഡിഎഫ് ആഹ്വാനം തള്ളി മുസ്‌ലിം ലീഗ്. മുസ്ലീം ലീഗ് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിലാണ് വികസന സദസ് സംഘടിപ്പിച്ചത്. വികസനപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വികസന സദസ് സംഘടിപ്പിച്ചതെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലീൽ മുണ്ടോടൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള വിഡിയോയും വികസന സദസിൽ പ്രദർശിപ്പിച്ചു. 2016 ന് ശേഷം സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. സർക്കാറിനെ മാനിച്ച് മുന്നോട്ട് പോവേണ്ട സാഹചര്യമുണ്ടെന്നും അതുകൊണ്ടാണ് വിഡിയോ പ്രദർശിപ്പിച്ചതെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.

Advertising
Advertising

ലീഗ് പഞ്ചായത്ത് നേതൃത്വം കൊടുക്കുന്ന മറ്റു പഞ്ചായത്തുകളിലും വരും ദിവസങ്ങളിൽ വികസന സദസ് സംഘടിപ്പിക്കുമെന്നാണ് സൂചന. വികസ സദസുമായി സഹകരിക്കണമെന്ന് കാണിച്ച് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ കത്ത് പുറത്തുവന്നിരുന്നു. കത്ത് വിവാദമായതിന് പിന്നാലെ ജില്ല സെക്രട്ടറി പി അബ്ദുൽ ഹമീദ് എംഎൽഎ നിലപാട് തിരുത്തി രംഗത്തുവന്നിരുന്നു. പരസ്യമായി തിരുത്തി പറഞ്ഞുവെങ്കിലും നേരത്തെയുള്ള തീരുമാനവുമായി മുന്നോട്ട് പോവാനാണ് ലീഗ് നേതൃത്വം നൽകുന്ന പഞ്ചായത്തുകളുടെ തീരുമാനം.

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - വെബ് ഡെസ്ക്

contributor

Similar News