മലബാര്‍ സമരം: രക്തസാക്ഷികളോട് നന്ദികേട് കാണിക്കരുതെന്ന് മുസ്‌ലിം ലീഗ്

മലബാര്‍ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2021-08-23 12:28 GMT

മലബാര്‍ സമരത്തിലെ രക്തസാക്ഷികള്‍ രാജ്യത്തിന് വേണ്ടി പൊരാടിയവരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അവരോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുത്. ചരിത്രത്തെ വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണം. വക്രീകരിച്ചാലും ചരിത്രം ചരിത്രമായി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സമരപോരാളികളെ സ്വാതന്ത്രസമര സേനാനികളുടെ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാനം രാജ്യം മാത്രമല്ല ലോകം തന്നെ അംഗീകരിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരിത്രപുരുഷന്‍മാര്‍ ജീവിക്കുന്നത് രേഖകളിലല്ല മനുഷ്യ മനസ്സുകളിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News