ന്യൂനപക്ഷ സ്കോളർഷിപ്പ്, മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം: മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിന്

സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളിലാകും സമരം സംഘടിപ്പിക്കുക. ഇന്നലെ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെ യോഗമാണ് പ്രക്ഷോഭത്തിന് രൂപം നല്‍കിയത്.

Update: 2021-09-23 01:17 GMT

ന്യൂനപക്ഷ സ്കോളർഷിപ്പ്, മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം എന്നിവയില്‍ പ്രക്ഷോഭത്തിന് മുസ്‌ലിം സംഘടനകള്‍ തയ്യാറെടുക്കുന്നു. സച്ചാർ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളിലാകും സമരം സംഘടിപ്പിക്കുക. ഇന്നലെ കോഴിക്കോട് ചേർന്ന മുസ് ലിം സംഘടനകളുടെ യോഗമാണ് പ്രക്ഷോഭത്തിന് രൂപം നല്‍കിയത്.

സ്കോളർഷിപ്പുള്‍പ്പെടെ സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങൾ മുസ്‌ലിം സമുദായത്തിന് പൂർണമായും ലഭ്യമാക്കണമെന്ന മുസ് ലിം സംഘടനകളുടെ ആവശ്യത്തിന് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതില്‍ സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിലാണ് തുടർപ്രക്ഷോഭങ്ങള്‍ക്ക് മുസ് ലിം സംഘടനകള്‍ കൂട്ടായി തീരുമാനിച്ചത്.  

സച്ചാർ സംരക്ഷണ സമിതിയുടെ ജില്ലാ തല സമിതികള്‍ വിളിച്ചു ചേർത്ത് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യും. ഒക്ടോബർ പത്തിനകം പ്രക്ഷോഭ പരിപാടികള്‍ എല്ലാ ജില്ലകളിലും നടക്കും. മലബാറില്‍ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News