മലപ്പുറം ജില്ലക്കെതിരെ അപകീർത്തി പരാമർശം; സന്ദീപ് ബാലകൃഷ്ണനെതിരെ യൂത്ത് ലീഗ് പരാതി നൽകി

ടി.ആർ.എസ് ക്ലിപ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ധർമ ഡിസ്പാച്ച് ചീഫ് എഡിറ്ററും, സംഘ്പരിവാർ സഹയാത്രികനുമായ സന്ദീപ് ബാലകൃഷ്ണൻ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചത്.

Update: 2024-03-22 16:09 GMT

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ച സന്ദീപ് ബാലകൃഷ്ണന് എതിരെ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. ടി.ആർ.എസ് ക്ലിപ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ധർമ ഡിസ്പാച്ച് ചീഫ് എഡിറ്ററും, സംഘ്പരിവാർ സഹയാത്രികനുമായ സന്ദീപ് ബാലകൃഷ്ണൻ അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിച്ചത്.

മലപ്പുറത്തെ ഗ്രാമങ്ങളിൽ ഇസ്ലാമിക ഗ്രാമമാണെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്, ഇസ്ലാമിക നിയമങ്ങൾ മാത്രമാണ് ബാധകമാകുന്നത്, മുസ്‌ലിം അല്ലാത്തവർക്ക് പ്രവേശനമില്ല എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് തുടങ്ങയ ആരോപണങ്ങളാണ് സന്ദീപ് ഉന്നയിച്ചത്. മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷെരീഫ് കുറ്റൂരാണ് പരാതി നൽകിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News